തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാൻ കഴിയും. രണ്ട് തവണ മാറ്റിവെച്ച ശേഷമാണ് പ്ലസ് വൺ ഫലം ഇന്ന് പ്രസിദ്ധീകരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പരീക്ഷകൾ നിശ്ചിത സമയത്ത് നടത്താൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ സംഘടിപ്പിച്ചിരുന്നു. പ്രത്യേക പരീക്ഷയുടെ മൂല്യനിർണയ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം നടത്താൻ […]Read More
ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണ പദ്ധതി സ്ഥാപിക്കുന്നതിനായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലല്ല, രാജ്യത്തെ മറ്റെവിടെയും നിലവിൽ കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്ന് കമ്പനി വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്. കമ്പനിക്ക് നിലവിൽ കപ്പൽ നിർമാണ മേഖലയുമായി ബന്ധപ്പെട്ട പുതിയ നിക്ഷേപ പദ്ധതികളൊന്നും പരിഗണനയിലില്ലെന്നും […]Read More
മേപ്പാടി: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശത്ത് സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം പരിശോധന നടത്തി. തുരങ്കപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള സാധ്യതകളാണ് സംഘം വിലയിരുത്തിയത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ, നിർമാണ മേഖലയിൽ മലപോലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങനെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാമെന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സംബന്ധിച്ച അന്തിമ തീരുമാനം. വയനാട് […]Read More
ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന്
കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സർക്കാർ നടപ്പിലാക്കുന്ന വ്യാപക ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് വിജയ് പിന്തുണ അറിയിച്ചത്. ലഹരി ഉപയോഗവും കടത്തും തടയുന്നതിനായി കേരള പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പൂർണ പിന്തുണ നൽകുമെന്ന് വിജയ് വ്യക്തമാക്കി. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിയിലെത്തുമെന്നും […]Read More
ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടൺ: മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ ഇറാനെതിരെ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ കപ്പലുകൾക്കും, ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന കപ്പലുകൾക്കും വിലക്ക് ബാധകമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാനെ ഒഴികെയുള്ള രാജ്യങ്ങളുടെ കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകുമെന്നും അദ്ദേഹം പറഞ്ഞു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ […]Read More
അൻസിബയുടെ ആരോപണം: അന്വേഷണം പൊലീസ് നടത്തട്ടെ, കമ്മിഷണർ ആരെയും പറ്റിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല
കൊച്ചി: നടി അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണർ ആരെയും പറ്റിക്കുന്നില്ലെന്നും പരാതിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം വ്യക്തമാക്കി. അൻസിബയുടെ പരാതിയിൽ ആദ്യം പൊലീസ് അന്വേഷണം നടത്തിയപ്പോൾ ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും പിന്നീട് കോടതി നിർദേശത്തെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം പുരോഗമിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊലീസിനെതിരെ ഉയരുന്ന പരാതികൾ […]Read More
കൽപറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ തൊഴിലാളി വിക്രം റാണയ്ക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്തം നടന്നിട്ട് അഞ്ചാം ദിവസമായിട്ടും അവസാനമായി കാണാതായ ആളെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. ദുരന്തത്തിൽ ഇതുവരെ ഏഴ് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിവിധ സേനകളുടെയും രക്ഷാപ്രവർത്തക സംഘങ്ങളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങൾ ദൗത്യത്തെ വെല്ലുവിളിക്കുന്നുണ്ട്. ഇന്ന് ദുരന്തസ്ഥലത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ചായിരിക്കും കൂടുതൽ പരിശോധനയും തെരച്ചിലും നടത്തുക. കാണാതായ വിക്രം റാണയെ […]Read More
മേപ്പാടി: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് നടത്തിയ തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവർത്തന സംഘങ്ങൾ അറിയിച്ചു. മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ താഴെയുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയും നിർമാണ കമ്പനിയുടെ സർവേയറുമായിരുന്ന രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതായും അധികൃതർ അറിയിച്ചു. കള്ളാടിയിലെ ദുരന്തഭൂമിയിൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ അറിയിച്ചു. മഴക്കെടുതികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് […]Read More
കൽപറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തുരങ്കപാത പദ്ധതിയുടെ ഭാവി നിർണയിക്കാൻ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നിർണായകമാകും. റിപ്പോർട്ട് ലഭിക്കുന്നതുവരെ തുടർനടപടികളിൽ ജാഗ്രത പാലിക്കാനാണ് സർക്കാരിന്റെ തീരുമാനം. ശാസ്ത്രജ്ഞർ, ജിയോളജിസ്റ്റുകൾ, തുരങ്കപാത നിർമാണ വിദഗ്ധർ, ഭൂശാസ്ത്ര ഗവേഷകർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്. ദുരന്തത്തിന്റെ കാരണം, പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ, നിർമാണ പ്രവർത്തനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ സമിതി വിശദമായി പരിശോധിക്കും. റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്ന് സമിതിയോട് […]Read More

