Latest News

മേഘവിസ്‌ഫോടനം; ഹിമാചല്‍ പ്രദേശില്‍ പ്രളയം, കെട്ടിടങ്ങൾ തകർന്നു

ഹിമാചല്‍ പ്രദേശ്: മൂന്ന് ദിവസമായി പെയ്ത കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടർച്ചയായ ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് നിരവധി ഭാഗങ്ങൾ വെള്ളത്തിലായി. ഗതാഗത സംവിധാനം വ്യാപകമായി തടസ്സപ്പെട്ടു, പല സ്ഥലങ്ങളിലും കെട്ടിടങ്ങൾ തകർന്നുവീണ് ഗുരുതരമായ അപകടങ്ങൾ ഉണ്ടായി. നിലവിലെ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 259 റോഡുകൾ താൽക്കാലികമായി അടച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻറർ അറിയിച്ചു. മഴക്കെടുതിയെ തുടർന്ന് ഇതുവരെ […]

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; അഞ്ച് പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വിരുദുനഗർ ജില്ലയിലെ ചിന്നകമൻപട്ടിക്ക് സമീപമുള്ള ഗോകുലേഷ് പടക്ക നിർമാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാല് പേരുടെ നില​ ഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേഷിപ്പിച്ചു.

തമിഴ്നാട്ടിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു; ബന്ധുക്കൾ പിടിയിൽ

കോയമ്പത്തൂർ: മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജിത്തിൻ്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ, അൻസൂർ സ്വദേശി എൻ പാപ്പയ്യൻ എന്നിവരെ പൊലീസ് അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശനിയാഴ്ച വൈകുന്നേരം പ്രവീണും പപ്പയ്യനും സഞ്ജിത്തിന്റെ വീട്ടിലെത്തി മദ്യപിക്കുകയും അത്താഴം കഴിക്കുകയും ചെയ്ത ശേഷം കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാൻ വേട്ടയ്ക്കായി […]