അടിമാലി മണ്ണിടിച്ചിൽ; പരിക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മുറിച്ചുമാറ്റി
ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൽ ഗുരുതരമായി അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ. കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. ഇത് കിഡ്‌നിയെ ബാധിക്കാതെ ഇരിക്കാനാണ് കാൽ മുറിച്ചു മാറ്റിയത്.
അടിമാലി കൂമ്പൻ പാറ ലക്‌ഷം വീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കൂറ്റൻ കുന്ന് അടർന്ന് താഴെക്ക് പതിക്കുകയായിരുന്നു. ബിജുവിൻ്റെതുൾപ്പെടെ ആറ് വീടുകൾ. മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. കുടുംബ വീട് തൊട്ടടുത്ത് തന്നെ ആയതുകൊണ്ട് ബിജുവും സന്ധ്യയും ക്യാമ്പിലേക്ക് മാറിയിരുന്നില്ല. രാത്രി ഇരുവരും ഭക്ഷണം കഴിക്കാന്‍ വന്ന സമയത്ത് മണ്ണിടിയുകയായിരുന്നു. ആറ് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. 50 അടിയിലേറെ ഉയരമുള്ള തിട്ട ആറോളം വീടുകളിലേക്കാണ് പതിച്ചത്.
മണ്ണിടിച്ചിലിന് പിന്നാലെ ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ദമ്പതികളെ പുറത്തെത്തിച്ചത്. അപകടത്തിൽ വലിയ കോൺക്രീറ്റ് പാളി സന്ധ്യയുടെ കാലിലേക്ക് വീണിരുന്നു. പിന്നാലെ സന്ധ്യയുടെ കാലിലെ മസിലുകൾക്ക് ക്ഷതമേറ്റു. എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ ഡോക്ടർമാർ മസിലുകൾ തുന്നിച്ചേർക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചിരുന്നു.

