അതിർത്തിയിൽ ഇന്ത്യയുടെ വൃത്തികെട്ട കളികൾ; യുദ്ധം ചെയ്യാൻ തയ്യാർ; പാക് പ്രതിരോധമന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ വിവാദപരാമർശവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അതിർത്തിയിൽ ഇന്ത്യ എന്ത് വൃത്തികെട്ട കളിയും കളിക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രി പറഞ്ഞത്. ഇരു കൂട്ടരോടും യുദ്ധം ചെയ്യാൻ പാകിസ്താൻ തയ്യാറാണ് എന്ന് സമാ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖവാജ പറഞ്ഞു.
അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളികൾ കളിക്കാൻ ശ്രമിക്കുമോ എന്നത് തള്ളിക്കളയാനാകില്ല. പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ഇതിനോടകം രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരസ്യമായി ചർച്ചചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കാബൂളും ഇസ്ലാമാബാദുമായുള്ള സംഘർഷത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു രാജ്യവും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

