അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നല്‍കിയെന്ന് പരാതി: സാങ്കേതിക സർവകലാശാല വിസിക്കെതിരെ ലോകായുക്ത കേസ്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സി കെ. ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്. വി.സി അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകിയെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത്. പണം നൽകുന്നതിൽ തെറ്റ് ഇല്ലാ, പക്ഷേ അനുമതി ഇല്ലാതെ പണം നൽകുന്നത് തെറ്റാണെന്ന് ലോകായുക്ത നിരീക്ഷിച്ചു.
പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും, അന്വേഷണം നടത്തേണ്ടതുണ്ടെന്നും ലോകായുക്തയുടെ ഉത്തരവിൽ വ്യക്തമാക്കി. മുൻ സിൻഡിക്കേറ്റ് അംഗം ഐ. സാജു നൽകിയ പരാതിയാണ് ലോകായുക്ത ഫയലിൽ സ്വീകരിച്ചത്. കേസെടുത്തതിന് പിന്നാലെ വി.സി കെ. ശിവപ്രസാദ്, രജിസ്ട്രാർ ഇൻ ചാർജ് ജി. ഗോപിൻ എന്നിവർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.