അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ബയോ കണക്റ്റ് ലോഗോ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ആൻഡ് എക്സ്പോയായ ബയോ കണക്റ്റിൻ്റെ ലോഗോ നിയമസഭയിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്, ബയോ 360 ലൈഫ് സയൻസസ് പാർക്ക്, കെഎസ്ഐഡിസി എന്നിവർ ചേർന്ന് ഒക്ടോബർ 9,10 തീയതികളിൽ തിരുവനന്തപുരത്തെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ്സംഘടിപ്പിക്കുന്നത്. രാജ്യാന്തരതലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ മികച്ച പങ്കാളിത്തം മുൻ രണ്ടു വർഷങ്ങളിലും ബയോ കണറ്റിന് ലഭിച്ചിരുന്നു. അതിന്റെ വിജയത്തിന്റെ തുടർച്ചയായി വിപുലമായിട്ടാണ് മൂന്നാം എഡിഷൻ സംഘടിപ്പിക്കുന്നത്.
00ലധികം പ്രതിനിധികൾ, 100ലധികം എക്സിബിറ്റർമാർ, ഇന്ത്യയിലെയും വിദേശത്തെയും 60ലധികം പ്രമുഖ സ്പീക്കർമാർ തുടങ്ങിയവർ ഒരിപാടിയുടെ ഭാഗമാകും. സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, വ്യവസായ മേഖല, അക്കാദമിക് വിഭാഗം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ എക്സ്പോകളും പുതിയ ഉൽപ്പന്നളുടെ ലോഞ്ചിനും കോൺക്ലേവ് വേദിയാകും.
ശാസ്ത്രത്തെ ബിസിനസുമായി ബന്ധിപ്പിക്കുക (Connecting Science to Business) എന്ന ടാഗ്ലൈനോടെ സംഘടിപ്പിക്കുന്ന ബയോ കണക്റ്റ് 3.0 കേരളത്തിലെ ലൈഫ് സയൻസസ് മേഖലയിലേക്ക് പുതിയ നിക്ഷേപങ്ങളും അന്താരാഷ്ട്ര സഹകരണങ്ങളും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്, കെ.എസ്. ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ ഐആർടിഎസ്, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കേരള ലൈഫ് സെൻസസ് പാർക്ക് സി.ഇ.ഒ ഡോ. പ്രവീൺ കെ.എസ് തുടങ്ങിയവർ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.