അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം; ഏഴിലധികം പേർ മരിച്ചതായി റിപ്പോർട്ട്; നിരവധിപേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഏഴിലധികം പേർ മരിച്ചതായും 150ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഹിന്ദു കുഷിന് സമീപമുള്ള മസാർ-ഇ ഷെരീഫാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക. യു എസ് ജിയോളജിക്കല്‍ സര്‍വേ പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്.
നിരവധി പേരുടെ മരണത്തിന് ഇരയാക്കിയ ഭൂചലനത്തിന് രണ്ട് മാസത്തിന് ശേഷമാണ് വീണ്ടും ഭൂചലനമുണ്ടാകുന്നത്. ഓഗസ്റ്റ് 31ന് അഫ്ഗാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 2200ലേറെ പേർ മരണപ്പെട്ടിരുന്നു.

