Latest News

“ആരോഗ്യമന്ത്രിയെ കെഎസ്‌യു ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം” ; യൂത്ത് കോൺഗ്രസ്

 “ആരോഗ്യമന്ത്രിയെ കെഎസ്‌യു ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം” ; യൂത്ത് കോൺഗ്രസ്

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരായ ആക്രമണവിവാദത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി മുക്കം മണ്ഡലം കമ്മിറ്റി അറിയിച്ചു. അതേസമയം, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും കെഎസ്‌യു ആരോപിച്ചു. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ പിണറായി വിജയൻ ആണെന്നും എ. എൻ. ഷംസീർ ഉൾപ്പെടെ ബന്ധപ്പെട്ടവർ ഇതിൽ പങ്കുണ്ടെന്നും അവർ പറഞ്ഞു.

സമരത്തെ അവഹേളിക്കാനുള്ള ശ്രമമാണിതെന്ന് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. വനിതാമന്ത്രിയെ അപമാനിച്ചത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താൽപര്യത്തിനായുള്ള നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ പ്രതികരിച്ച ഷാഫി പറമ്പിൽ എംപി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ദൃശ്യങ്ങളിൽ അത്തരമൊരു സംഭവം കാണുന്നില്ലെന്നും, വധശ്രമക്കുറ്റം ചുമത്തിയത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. പെയിൻ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നതെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. പ്രാഥമിക എക്സ്റേ പരിശോധനയിൽ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ മന്ത്രിക്ക് പിന്നാലെ ഓടിയെത്തുന്നതും പൊലീസ് സുരക്ഷാകവചം തീർക്കുന്നതിനിടെ ഒരു പൊലീസുകാരന്റെ കൈ മന്ത്രിയുടെ കഴുത്തിൽ തട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes