ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗികാതിക്രമം; യുവാവിന്റെ വാട്സ്ആപ്പ് ചാറ്റുകളും സിഡിആറും പരിശോധിക്കാൻ പൊലീസ്

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ നിന്ന് പീഡനം നേരിട്ടു എന്നാരോപിച്ച് ആത്മഹത്യ കുറിപ്പ് എഴുതി കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. മരണമൊഴിയാണ് എന്ന് വ്യക്തമാക്കി ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ച യുവാവിന്റെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നു. ശാഖയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി യുവാവിന്റെ മരണ മൊഴിയിൽ ഉണ്ടായിരുന്നു. യുവാവിന്റെ വാട്സ്ആപ്പ് ചാറ്റുകളും CDR ഉം വിശദമായി പോലീസ് പരിശോധിക്കും.
ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. യുവാവ് ആർഎസ്എസിന്റെ ഒന്നിലധികം ക്യാമ്പുകളിൽ പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറണാകുളത്തും കോട്ടയത്തുമായി ഇയാൾ ചികിത്സ തേടിയതായും പറയുന്നു.