Latest News

ഇനി വാൽപ്പാറയിലേക്കും ഇ- പാസ് നിർബന്ധം; മദ്രാസ് ഹൈക്കോടതി.

 ഇനി വാൽപ്പാറയിലേക്കും ഇ- പാസ് നിർബന്ധം; മദ്രാസ് ഹൈക്കോടതി.

കോയമ്പത്തൂർ:തേയിലത്തോട്ടങ്ങൾക്കും വിനോദസഞ്ചാരികളുടെ തിരക്കിനും പേരുകേട്ട പരിസ്ഥിതി ലോല ഹിൽ സ്റ്റേഷനാണ് വാൽപ്പാറ.നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇ- പാസ് നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി.പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. കൊടൈക്കനാലിലും നീലഗിരി ജില്ലയിലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ നേരത്തെ തന്നെ പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതോടെ സഞ്ചാരികള്‍ വാല്‍പാറ ലക്ഷ്യമാക്കിയതോടെ വന്‍തിരക്ക് മൂലം നഗരം പലപ്പോഴും ഗതാഗതക്കുരുക്കില്‍ വലയുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.വാഹനങ്ങൾ തമിഴ്നാട് ടൂറിസംവകുപ്പിന്റെ സൈറ്റിൽ രജിസ്റ്റർചെയ്ത് ഇ-പാസ് വാങ്ങണം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes