ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഏകപക്ഷീയം; യുഎസിനുമേൽ ചുമത്തിയ തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തുവെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഏകപക്ഷീയവും ദുരന്തമായിരുന്നുവന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായും എന്നാല്‍ അത് ഏറെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എസ്സിഒ ഉച്ചകോടിയുടെ ഭാഗമായി ചൈനയിലെ ടിയാന്‍ജിനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഏകപക്ഷീയം; യുഎസിനുമേൽ ചുമത്തിയ തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തുവെന്ന് ട്രംപ്
മായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് വീണ്ടും ഇന്ത്യയ്ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.
“ഇന്ത്യ-യുഎസ് വ്യാപാരം വളരെക്കുറച്ച് ആളുകള്‍ക്കേ എന്നെപ്പോലെ മനസിലാക്കാൻ സാധിക്കു. അവര്‍ നമ്മളുമായി വലിയ രീതിയില്‍ ബിസിനസ് ചെയ്യുന്നു. അവരുടെ ഉത്പന്നങ്ങള്‍ വലിയതോതില്‍ നമ്മള്‍ക്ക് വില്‍ക്കുന്നു. പക്ഷേ, നമ്മള് അവര്‍ക്ക് വളരെക്കുറച്ച് മാത്രമേ വില്‍ക്കുന്നുള്ളൂ. അതിനാൽ ഇതൊരു ഏകപക്ഷീയമായ ബന്ധമാണ്. മാത്രമല്ല, റഷ്യയില്‍നിന്നാണ് ഇന്ത്യ എണ്ണയും സൈനിക ഉത്പന്നങ്ങളും ഭൂരിഭാഗവും വാങ്ങുന്നത് . വളരെക്കുറച്ച് മാത്രമേ യുഎസില്‍നിന്ന് വാങ്ങുന്നൂള്ളൂ. ഇപ്പോള്‍ അവര്‍ തീരുവകളെല്ലാം പൂര്‍ണമായും ഒഴിവാക്കാമെന്ന് വാഗ്ദാനംചെയ്തിട്ടുണ്ട്. എന്നാൽ അത് ഏറെ വൈകിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവര്‍ ഇങ്ങനെ ചെയ്യണമായിരുന്നു”, ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.”
50 ശതമാനം തീരുവയാണ് ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയിട്ടുള്ളത്. റഷ്യയില്‍നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴയായുള്ള 25 ശതമാനം ഉള്‍പ്പെടെയാണ് 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. യുഎസ് നടപടി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഇതിനുപിന്നാലെയാണ് ചൈനയുമായുള്ള ബന്ധം എസ്.സി.ഒ. ഉച്ചകോടിയില്‍ ഇന്ത്യ ഊട്ടിയുറപ്പിച്ചത്.