ഇന്ത്യ–യുകെ ബന്ധം ശക്തമാക്കുന്നു: മോദിയും കെയർ സ്റ്റാമറും നടത്തിയ ചർച്ചയിൽ നിർണായക തീരുമാനങ്ങൾ

ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാമറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഊർജം, പ്രതിരോധം, വ്യവസായം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനമായി. ഇരുരാജ്യങ്ങളുടെയും ബന്ധം പുതിയ ഉയരങ്ങളിൽ എത്തിക്കുന്നതായാണ് ഇരുനേതാക്കളുടെയും സംയുക്ത പ്രഖ്യാപനം. സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയെ കെയർ സ്റ്റാമർ പ്രശംസിച്ചു. കൂടാതെ യുകെയുടെ 9 സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാംപസ് തുടങ്ങും. ഗാസയിലെ സമാധാന ധാരണയും യുക്രെയ്ന്‍ സംഘര്‍ഷവും ചര്‍ച്ചയിൽ പ്രധാന വിഷയങ്ങളായി. ഗാസയിൽ സമാധാനം ലക്ഷ്യമാക്കിയ മധ്യസ്ഥ ശ്രമങ്ങൾ സ്വാഗതാർഹമാണെന്നും അതിൽ പങ്കെടുത്തവരെ അഭിനന്ദിക്കുന്നുവെന്നും സ്റ്റാമർ വ്യക്തമാക്കി.
വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നും ഇന്ത്യ–യുകെ സൗഹൃദം കൂടുതൽ ശക്തമായെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. കൂടാതെ, കാലാവസ്ഥാ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി സംയുക്ത നിധി രൂപീകരിക്കാനും, പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിൽ എത്തിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. രേന്ദ്രമോദിയും കിയ സ്റ്റാര്‍മറും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഷ്ട്ര നേതാക്കളുടെ പ്രതികരണം.