ഇന്ന് ഗാന്ധി ജയന്തി; അഹിംസയുടെയും മാർഗ ദീപത്തിനു ജന്മ ദിനം

2025 ഒക്ടോബർ 2ആയ ഇന്ന് മഹാത്മാഗാന്ധിയുടെ 156 ആമത് ജന്മദിനമാണ് ആഘോഷിക്കുകയാണ് ഇന്ത്യാ മഹാരാജ്യം . ഹിംസയുടെ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗം സ്വീകരിച്ച അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന നാമഥേയത്തിനു ഏറ്റവും അനുയോജ്യമായ വ്യക്തിത്വമാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവുന്നതല്ല. ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്കെതിരെ, തൊട്ടുകൂടായ്മ തീണ്ടികൂടായ്മയ്ക്കെതിരെ ശക്തമായി പോരാടുകയും അവയെ ഉച്ചാടനം ചെയ്യിക്കുന്നതിലും മഹാത്മാ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.

അഹിംസയിലൂന്നിയ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാവുകയും അനേകരെ അതിലേക്ക് നയിക്കുകയും ചെയ്തു. മഹാത്മ ഗാന്ധിയുടെ വാക്കുകളിലും പ്രവൃത്തികളും സമര രീതികളിലും നൂറുകണക്കിനുപേർ ആകൃഷ്ടരാവുകയും 1930 മാർച്ചിൽ നടന്ന ദണ്ഡിയാത്രയിൽ നിരവധി പേർ പങ്കാളികളാവുകയും ചെയ്തു. 1942 ൽ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടു. ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം വെള്ളിത്തളികയിൽ നമുക്ക് നേരെ നീട്ടപ്പെട്ടതല്ല. മറിച്ച് ഗാന്ധിജി ഉൾപ്പെടെയുള്ള അനേകരുടെ ത്യാഗമാണ്.