ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തി അയ്യനെ കണ്ട് വണങ്ങി ദ്രൗപദി മുര്‍മു

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനം നടത്തി. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ചേര്‍ന്ന് സന്നിധാനത്ത്സ്വീകരിച്ചു. പമ്പയില്‍ നിന്ന് കെട്ടു നിറച്ച ശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി ദ്രൗപദി മുര്‍മു അയ്യനെ കണ്ട് തൊഴുതു. കാലാവസ്ഥ അനുകൂലം ആണെങ്കില്‍ നിലക്കലില്‍ നിന്ന് തന്നെ ഹെലികോപ്റ്ററില്‍ രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. നാളെ രാവിലെ 10.30ന് രാജ് ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാ സമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും