എംഎസ്‌സി എല്‍സ 3 കേരള തീരത്ത് മുങ്ങിയിട്ട് മാസങ്ങള്‍; സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍

എംഎസ്‌സി എല്‍സ 3 കപ്പല്‍ കേരളതീരത്ത് മുങ്ങിയിട്ട് നാളുകളായെങ്കിലും നിഗൂഢതകളില്‍ വ്യക്തത വരുത്തി പുറത്തുകൊണ്ടുവരാൻ സംസ്ഥാന സര്‍ക്കാരിന് ഇതുവരെയും കഴിഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍. കപ്പല്‍ അപകടത്തില്‍ ജൂലൈ 3 നകം സംഘടനകള്‍.അവശിഷ്ടങ്ങള്‍ കപ്പലില്‍ നിന്നും നീക്കം ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ അന്ത്യശാസനം ഇനിയും നടപ്പായില്ല. സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. നഷ്ടപരിഹാരവും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലെന്നും സംഘടനകള്‍ പറഞ്ഞു. ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ നിർദ്ദേശ പ്രകാരം ജൂലൈ 3 നകം അവശിഷ്ടങ്ങള്‍ കപ്പലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു . ഇതുവരെ പൂർണമായും അത് നടപ്പായിട്ടില്ല. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് നിയോഗിച്ച ടി ആന്‍ഡ് ടി എന്ന കമ്പനി ജൂണ്‍ 12 ന് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന്ഏപ്രവർത്തനം ഏറ്റെടുത്ത സ്മിത്ത് സാല്‍വേജ് എന്ന കമ്പനി ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയും, ഡി.ജി ഷിപ്പിങ്ങും, എം.എം.ഡിയും പൊതുസമൂഹത്തെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. കപ്പൽ മുങ്ങിയത് തീരത്തു നിന്നും എത്ര കിലോമീറ്റര്‍ അകലെയാണെന്നോ കപ്പലിന്റെ ഇപ്പോഴത്തെ സ്ഥാനം എവിടെയാണെന്നോ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.
കോടതി ഇടപെടലിന്റെ ഭാഗമായി കേസെടുത്ത സംസ്ഥാന സര്‍ക്കാര്‍ 9531 കോടി രൂപയുടെ നഷ്ടപരിഹാരമാണ് ആവശ്യപ്പെടുകയും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന ഏതെങ്കിലും രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം നിലനിൽക്കെ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. അപകട സമയത്തെ കപ്പലിന്റെ വോയേജ് ഡാറ്റ റെക്കോര്‍ഡര്‍, ലോഗ് ബുക്ക്, വോയേജ് ചാര്‍ട്ട്, കപ്പലിലെ കണ്ടെയ്‌നറുകളിലെ ഉള്ളടക്കത്തെ സംബന്ധിച്ച കാര്‍ഗോ മാനിഫെസ്റ്റ് തുടങ്ങിയവ കോടതിയില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്.