Latest News

എഡിജിപി എം.ആർ. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമന ഉത്തരവ് ഇറക്കി

 എഡിജിപി എം.ആർ. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമന ഉത്തരവ് ഇറക്കി

തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു. നിലവിലെ എംഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജി ആയി ചുമതലപ്പെടുത്തി. എം.ആർ. അജിത് കുമാർ നിലവിൽ ബെവ്കോ ചെയർമാനാണ്. കഴിഞ്ഞ ദിവസം എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി ഉത്തരവ് ഇറക്കിയിരുന്നു. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.

ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർ എക്സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല വഹിക്കും. കഴിഞ്ഞ വർഷം ജൂലൈ 28നായിരുന്നു എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി ചുമതലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes