Latest News

എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി; പിന്നില്‍ വന്‍ ലോബിയെന്ന് കേന്ദ്രം

 എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി; പിന്നില്‍ വന്‍ ലോബിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യവ്യാപകമായി വില്‍ക്കുന്നത് ചോദ്യംചെയ്യുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് വിനോദ് കെ ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. 2025-26 ആകുമ്പോഴേക്ക് രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് അഡ്വ. അക്ഷയ് മല്‍ഹോത്രയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിക്ക് പിന്നില്‍ വന്‍ ലോബികളാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. 2023ന് മുമ്പുള്ള വാഹനങ്ങള്‍ക്ക് എഥനോള്‍ രഹിത പെട്രോള്‍ ആവശ്യപ്പെട്ട ഹര്‍ജിക്കാരന്‍ ‘ഒരു ഇംഗ്ലണ്ടുകാരനാണ്. രാജ്യത്ത് ഏത് പെട്രോള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത് പുറത്തുനിന്നുള്ള ഒരാളാണ് എന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. ഹര്‍ജിയെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍, പുതിയ തീരുമാനം കരിമ്പ് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നും വ്യക്തമാക്കി.

എല്ലാ പെട്രോള്‍ പമ്പുകളിലും എഥനോള്‍ ഉള്ളടക്കം നിര്‍ബന്ധമായും ലേബല്‍ ചെയ്യണമെന്നും, ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാനാകുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എഥനോള്‍ കലര്‍ന്ന ഇന്ധനം വിതരണം ചെയ്യുന്ന സമയത്ത്, ആ ഇന്ധനം വാഹനങ്ങളില്‍ ഉപയോഗക്ഷമമാണോ എന്നത് ഉപഭോക്താക്കളെ അറിയിക്കണം. എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നതുകൊണ്ട് വാഹനങ്ങളുടെ കാര്യക്ഷമതയിലെ മാറ്റവും സാങ്കേതിക പ്രശ്‌നങ്ങളും മനസ്സിലാക്കാന്‍ പഠനം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes