എന്‍ .എം. വിജയന്റെ കുടിശ്ശിക അടച്ച് തീര്‍ത്ത് കെപിസിസി; ബത്തേരി അർബൻ ബാങ്കിൽ 63 ലക്ഷം രൂപ അടച്ചു
കൽപറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി. 63 ലക്ഷം രൂപയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ കെപിസിസി തിരിച്ചടച്ചത്. എന്‍ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീര്‍ക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. സെപ്തംബര്‍ 30ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടി
40 ലക്ഷത്തോളം രൂപമാണ് വിജയന് 2007ല്‍ ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നത്. എന്നാൽ ഇത് പലതവണയായി പുതുക്കിയിരുന്നു.
ന്നീട് കടബാധ്യത കൂടി പിഴ പലിശയിലേക്കൊക്കെ കടന്നതോടെയാണ് കടബാധ്യത 69 ലക്ഷം രൂപയായി മാറിയത്. സെറ്റില്‍മെന്റ് എന്ന നിലയില്‍ കുറച്ച 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചുതീര്‍ത്തത്. അതേസമയം എന്‍.എം. വിജയന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ ബാധ്യത കെപിസിസി ഏറ്റെടുക്കുമെന്നും അധ്യക്ഷന്‍ സണ്ണി ജോസഫും നേരത്തെ അറിയിച്ചിരുന്നു

