എയർ ഇന്ത്യയിലെ ഭക്ഷണത്തിൽ മുടി; 35,000 രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതിനെ തുടർന്ന് കമ്പനി 35,000 രൂപ പിഴ നല്‍കണമെന്ന് കോടതി വിധി.രു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനുള്ള സിവിൽ കോടതി വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിൽ നഷ്‌ടപരിഹാരത്തുക 35,000 രൂപയായി ഹൈക്കോടതി കുറയ്‌ക്കുകയായിരുന്നു
എയര്‍ ഇന്ത്യയുടെ കൊളംബോയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ മുടി കണ്ടെത്തിയത്. മുടി ലഭിച്ച യാത്രക്കാരന്‍ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. തന്റെ പരാതിയില്‍ വിമാന കമ്പനി നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നാണ് യാത്രകാരന്‍ നിയമ നടപടിയുമായി മുന്നോട്ട് പോയത്.
വിമാനത്തിൽ വിതരണം ചെയ്യാനുള്ള ഭക്ഷണം എത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിനെയും ഹർജിയിൽ കക്ഷിചേർക്കണമെന്ന് എയർ ഇന്ത്യ വാദിച്ചു. എ ന്നാൽ, മുടി ഭക്ഷണത്തിനുള്ളിൽ ഉണ്ടായിരുന്നതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിമാനക്കമ്പനിയുമായി അല്ലാതെ കാറ്ററിംഗ് സർവീസുകാരുമായി യാത്രക്കാരന് ഇടപാടൊന്നും ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

