ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ
തിരുവനന്തപുരം: ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ തുക നേരത്തെ വിതരണം ചെയ്യുന്നതെന്ന് സർക്കാർ അറിയിച്ചു. ഇതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 ന് ആരംഭിക്കും. അടുത്ത മാസത്തെ പെൻഷൻ കൂടി നൽകുന്നത്തോടെ ഈ മാസം 4000 രൂപ ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തും.

