ഏഷ്യ കപ്പ് 2025: ഒൻപതാം തവണയും കിരീട സ്വന്തമാക്കി ഇന്ത്യാ

ദുബായ്: 41 വർഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ എത്തിയ ഫൈനൽ ആവേശത്തിനൊടുവിൽ കപ്പ്സ്വന്തമാക്കി ഇന്ത്യാ. 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ തകർപ്പൻ ജയം നേടി.
147 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ആഘാതമുണ്ടായെങ്കിലും തിലക് വർമ (69) – സഞ്ജു സാംസൺ (24) കൂട്ടുകെട്ട് ഇന്ത്യയെ രക്ഷപ്പെടുത്തി. സഞ്ജുവിന് പുറമേ ശിവം ദുബെ (33) നിർണായക സംഭാവന നൽകി. അവസാനം ഇന്ത്യ 150-5 (19.4 ഓവർ) എന്ന സ്കോറിൽ ലക്ഷ്യം കണ്ടു.
ഇതിനുമുമ്പ്, ആദ്യം ബാറ്റിംഗ് ചെയ്ത പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായി. സാഹിബ്സാദ ഫർഹാന്റെ (57) വേഗമേറിയ ബാറ്റിംഗിന് പിന്നാലെ ഇന്ത്യയുടെ സ്പിന്നർമാർ കളി പിടിച്ചടക്കി. ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ടു വീതം വിക്കറ്റും നേടി.
84 റൺസിന് വിക്കറ്റ് നഷ്ടപ്പെടുത്താതെ മികച്ച തുടക്കമൊരുക്കിയ പാക് ഓപ്പണർമാരുടെ പരിശ്രമം മധ്യനിരയിൽ തകർന്നപ്പോൾ ഇന്ത്യ തിരിച്ചുകയറി. നിർണായക ഘട്ടങ്ങളിൽ നേടിയ വിക്കറ്റുകളും, സമ്മർദ്ദസാഹചര്യത്തിൽ ഇന്ത്യൻ ബാറ്റർമാർ കാഴ്ചവച്ച ധൈര്യവും ഇന്ത്യയുടെ ചരിത്രജയത്തിന് വഴിതെളിച്ചു.