ഐസക് ജോർജിൻ്റെ ഹൃദയം മിടിക്കുക അങ്കമാലി സ്വദേശി അജിനിൽ ; ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തിയത് നാല് മിനിറ്റിൽ
എറണാകുളം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി മസ്തിഷ്ക മരണം അങ്കമാലി സ്വദേശിയായ യുവാവിന്റെ നെഞ്ചിൽ മിടിക്കും. കിംസ് ആശുപത്രിയിൽ നിന്ന് വെറും നാല് മിനിറ്റുകൊണ്ടാണ് റോഡ് മാര്‍ഗം ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ചത്. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ഹെലിപാഡിലിറക്കിയ ഹൃദയം അവിടെ നിന്ന് പൂര്‍ണമായി ആധുനിക വത്കരിച്ച ആംബുലന്‍സ് വഴി ലിസി ഹോസ്പിറ്റലില്‍ കൊണ്ടുവന്നത്.ഹൃദയം എത്തി മിനിറ്റുകൾക്കകം ശസ്ത്രക്രിയ ആരംഭിച്ചു.
ഇക്കഴിഞ്ഞ അവിട്ടം ദിനത്തിലാണ് കൊട്ടാരക്കരയ്ക്കടുത്ത് തലവൂര്‍ വടകോട് ചരുവിള ബഥേല്‍ വീട്ടില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ഐസക്ക് ജോര്‍ജിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിക്കുകയും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു. ബുധന്‍ രാത്രിയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. അവയവം മാറ്റത്തിന് 33 വയസുകാരൻ ഐസക് ജോർജിന്റെ കുടുംബം സമ്മതം അറിയിച്ചു. പിന്നാലെ എല്ലാം വേഗത്തിലായിരുന്നു. രണ്ട് വൃക്ക, ഹൃദയം, കരള്‍, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. ഹൃദയത്തിനായി രജിസ്റ്റർ ചെയ്തു കാത്തുനിന്ന അങ്കമാലി സ്വദേശിയായ 28 കാരനോട് ഇന്നലെ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറഞ്ഞു. ഉച്ചയോടെ കിംസ് ആശുപത്രിയിൽനിന്ന് ഹൃദയം വിമാനത്താവളത്തിൽ എത്തിച്ചു.
ഹൃദയം അതിവേഗം എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് ആംബുലൻസ് ഡ്രൈവർ റോബിൻ. എല്ലാവരുടെയും സഹകരണം കൊണ്ടും ആവശ്യമായ സംവിധാനം ഒരുക്കിയതിനാല്‍ കൃത്യസമയത്ത് തന്നെ ഹൃദയം ആശുപത്രിയിലെത്തിക്കാനായെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.

