Latest News

ഒരു സ്റ്റാർട്ട് അക്ഷൻ സ്റ്റോറി നവംബറിൽ തീയേറ്ററിലേക്ക്

 ഒരു സ്റ്റാർട്ട് അക്ഷൻ സ്റ്റോറി നവംബറിൽ തീയേറ്ററിലേക്ക്

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന, ഒരു സ്റ്റാർട്ട് ആക്ഷൻ സ്റ്റോറി എന്ന ചിത്രം നവംബറിൽ തീയേറ്ററിലെത്തും. യുവ സംവിധായകനായ ടി.എസ്സ്. അരുൺ ഗിലാടി രചന,സംവിധാനം നിർവ്വഹിക്കുന്നു. അരുണോദയം ക്രീയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

മരപ്പാവ, ഗോസ്റ്റിൻ ബദലഹേം, ലൂട്ടോ ആൻഡ് മോനായി എന്നീ സിനിമകൾക്ക് ശേഷം ടി.എസ്.അരുൺ ഗിലാടി രചനയും, സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ, നൂറിൽപരം പുതുമുഖങ്ങൾ അഭിനയിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം, സിനിമയ്ക്കുള്ളിൽ നടക്കുന്ന തട്ടിപ്പുകളെ വെളിച്ചത്തുകൊണ്ടുവരുന്നു.വ്യാജ സിനിമ ഓഡിഷൻ മുതൽ, സിനിമക്കുള്ളിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളെയും പരാമർശിക്കുകയും, വിമർശിക്കുകയും ചെയ്യുന്ന ചിത്രമാണിത്.

സംവിധായകൻ ടി.എസ്.അരുൺ ഗിലാടിയാണ്, ചിത്രത്തിലെ പ്രധാന കഥാപാത്രമായ, മന്മഥനെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ഡിസൂസ കുഴിവെട്ടിയെ, ഡി.എൽ. ബാബുരാജ് അവതരിപ്പിക്കുന്നു. കോമഡിക്കും,ആക്ഷനും പ്രാധാന്യം കൊടുക്കുന്ന ഒരു വ്യത്യസ്ത ചിത്രമായി മാറുകയാണ് ഒരു സ്റ്റാർട്ട് ആക്ഷൻ സ്റ്റോറി എന്ന ചിത്രം.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഡി.എൽ. ബാബുരാജ് വട്ടപ്പാറ, ക്യാമറ – നിഷാന്ത്, എഡിറ്റിംഗ് – ശ്രീരാജ് എസ്.ആർ, ആർട്ട് – ജെ.പി. വെട്ടിച്ചിറ, സംഗീതം – സൻ മൂൻസാർട്ട് സാന്താ ഷാൻ, ബാക്ക് ഗൗണ്ട് മ്യൂസിക്, സൗണ്ട് എഫക്റ്റ്സ് -ഷിജു കരമന, ഫയ്റ്റ്, കോറിയോഗ്രാഫി -ഡി.എൽ. ബാബുരാജ് വട്ടപ്പാറ, ബാബു, പി.ആർ.ഒ – അയ്മനം സാജൻ

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes