Latest News

ഓപ്പറേഷൻ നുംഖോർ: കേരളത്തിലേക്ക് എത്തിയത് മോഷ്ടിച്ച കാറുകൾ, പിടിച്ചെടുത്തവ കസ്റ്റംസ് എംവിഡിയെ ഏല്‍പ്പിച്ചു

 ഓപ്പറേഷൻ നുംഖോർ: കേരളത്തിലേക്ക് എത്തിയത് മോഷ്ടിച്ച കാറുകൾ, പിടിച്ചെടുത്തവ കസ്റ്റംസ് എംവിഡിയെ ഏല്‍പ്പിച്ചു

Seized vehicles by Customs (Preventive) Department in Kochi as part of Operation Numkhor | Tony Dominic/Manorama

കൊച്ചി: ഭൂട്ടാനിൽ നിന്നും കേരളത്തിലേക്ക് കടത്തിയ വാഹനങ്ങളിൽ മോഷ്ടിച്ച കാറുകളും ഉണ്ടെന്ന് റിപ്പോർട്ട്. വ്യാജ രേഖകൾ ചമച്ചാണ് ഇത്തരം വാഹനങ്ങൾ കേരളത്തിലേക്ക് എത്തിച്ചത്. മോഷ്ടിച്ച് കടത്തിയ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് സംസ്ഥാന പൊലീസിന് കൈമാറി. പിടിച്ചെടുത്ത കാറുകളിൽ കൂടുതലും കസ്റ്റംസ് എംവിഡിയെ ഏൽപ്പിച്ചു.

അതേസമയം, ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ സംഘം കൊച്ചിയിലെ കസ്റ്റംസിൽ നിന്നും തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികളിൽ കസ്റ്റംസിന്റെ സഹകരണവും ഭൂട്ടാൻ സംഘം ആവശ്യപ്പെടും. അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെ കസ്റ്റംസിന് കൈമാറും .

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes