കിരീടവേദിയിൽ ഇന്ത്യയുടെ മറുപടി: പാക് ആഭ്യന്തര മന്ത്രിയെ നോക്കി നിൽക്കേ ബഹിഷ്‌കരണം

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ചരിത്രജയം സ്വന്തമാക്കിയ ഇന്ത്യ, ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാക് ആഭ്യന്തരമന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്വിയുടെ സാന്നിധ്യത്തിൽ കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യൻ താരങ്ങൾ ബഹിഷ്‌കരിച്ചു. പാക് താരങ്ങളുടെ പ്രകോപനങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കി. കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെയാണ് കിരീടം കൈയ്യില്‍ വയ്ക്കാതെ ഇന്ധ്യയുടെ യുവനിര വിജയം ആഘോഷിച്ചത്.
ഹസ്തദാന വിവാദവും, പ്രകോപന ആംഗ്യങ്ങൾക്കൊണ്ടുള്ള സംഘർഷങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയും പാകിസ്താനും ഫൈനലിൽ നേർക്കുനേർ വന്നത്. ഹാരിസ് റൗഫ് നടത്തിയ വിവാദ ആഘോഷത്തിന് മറുപടിയായി ബുമ്രയുടെ വിക്കറ്റ് വീഴ്ത്തലും, സഞ്ജു സാംസണെ പുറത്താക്കിയതിന് പിന്നാലെ അബ്രാറിന്റെ ‘ഗെറ്റ് ഔട്ട്’ ആഘോഷത്തിന് മറുപടിയായി സഞ്ജുവിനെ മുന്നിൽ നിറുത്തിയുള്ള ഇന്ത്യൻ ടീമിന്റെ വിജയാഘോഷവും ശ്രദ്ധേയമായി.
“കളിക്കളത്തിലെ ഓപ്പറേഷൻ സിന്ദൂർ” എന്നാണ് വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുതൽ പിണറായി വിജയൻ വരെയുള്ള പ്രമുഖർ ടീമിനെ അഭിനന്ദിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യൻ ആരാധകർ, പാകിസ്ഥാനെ കീഴടക്കി സ്വന്തമാക്കിയ ഈ സ്വർണവിജയം ആഘോഷമാക്കി മാറ്റി.