കുൽമാൻ ഗിസിംഗിനെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കും; നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പ്രക്ഷോഭകാരികള്‍

കാഠ്മണ്ഡു: വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കുൽമാൻ ഗിസിംഗിനെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കുമെന്ന് സൂചന. രാജ്യത്തെ തീവ്രമായ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതിൽ നിർണായക പങ്കുവഹിച്ചയാളാണ് കുൽമാൻ. കുൽമാൻ ഗിസിംഗ് ഉൾപ്പടെ മൂന്ന് പേരുകളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കായി ജെൻ സി പ്രക്ഷോഭകർ മുന്നോട്ടുവെച്ചിരുന്നത്. മുൻ ചീഫ് ജസ്റ്റിസ് സുഷീലകർകി, കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷാ എന്നിവരാണ് മറ്റു രണ്ടുപേർ ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കർക്കി ഇതിനോടകം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യമൊട്ടാകെ നടന്ന വെർച്വൽ മീറ്റിങിൽ 50,000ത്തിലധികം ആളുകളുടെ പിന്തുണയാണ് സുശീല കർക്കിക്ക് ലഭിക്കുകയും ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കർക്കി ഇതിനോടകം നേരത്തെ വ്യക്തമാക്കിയിരുന്നു
അതേസമയം നേപ്പാളിൽ കലാപം ശക്തിപ്പെടുകയാണ്. പ്രക്ഷോഭം തുടങ്ങിയത് മുതൽ നിലവിൽ നേപ്പാളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി ഉയർന്നു. രാംചപ് ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെടാതിരിക്കാൻ സൈന്യം വെടിവെപ്പ് നടത്തി. നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വെടിവെപ്പാണ് നടന്നത്.തടവുകാർ നിരവധി ലോക്കുകൾ തകർക്കുകയും, പ്രധാന ഗേറ്റ് തകർക്കാൻ നോക്കിയപ്പോഴാണ് സേന വെടിവെച്ചതെന്ന് മുഖ്യ ജില്ലാ ഓഫീസർ ശ്യാം കഷ്ണ താപ പറഞ്ഞു. 25 ജയിലുകളിലായി 15,000 തടവുകാരാണ് പ്രക്ഷോഭം ആരംഭിച്ചത് മുതൽ ഇതുവരെ രക്ഷപ്പെട്ടത്. ഇതിൽ കുറച്ച് പേരെ മാത്രമേ സൈന്യത്തിന് പിടികൂടാൻ സാധിച്ചിട്ടുള്ളു.