കെപിസിസിക്ക് പുതിയ 17 അംഗ കോർകമ്മിറ്റി
 
			
    തിരുവനന്തപുരം: കെപിസിസിക്ക് പുതിയ 17 അംഗ കോർ കമ്മിറ്റി. ശശി തരൂർ, കെ.സി. വേണുഗോപാൽ, എ.കെ. ആൻ്റണി, രമേശ് ചെന്നിത്തല, കെ. സുധാകരൻ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ, അടൂർ പ്രകാശ്, കൊടിക്കുന്നേൽ സുരേഷ്, കെ. മുരളീധരൻ, എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഷാനിമോൾ ഉസ്‌മാൻ കമ്മിറ്റിയിലെ ഏക വനിതാ അംഗമാണ്. കോർ കമ്മിറ്റിയാണ് ഇനി കാര്യങ്ങൾ തീരുമാനിക്കുക.
പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരും 9 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു.


 
														 
														 
														 
														