കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ മൂന്ന് ശതമാനം കൂട്ടി

ന്യൂഡല്‍ഹി: നവരാത്രി, ദീപാവലി സമ്മാനമായി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് വര്‍ധനവിന് അംഗീകാരം നല്‍കിയത്. ജൂലൈ ഒന്നുമുതല്‍ വർധനവ് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലായങ്ങള്‍ തുടങ്ങുന്നതിനായി 5863 കോടി രൂപയും മന്ത്രിസഭാ യോഗം അനുവദിച്ചു.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് വർധനവ്. 49 ലക്ഷം ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും അധിക തുക ലഭിക്കും. എന്നാൽ ഡിഎ, ഡിആര്‍ വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാരിന്റെ ബാധ്യത പ്രതിവര്‍ഷം 10,083.96 കോടി രൂപയായിരിക്കും.