കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ രണ്ടാം സീസൺ കിരീടം സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജു സാംസണിന്റെ ജ്യേഷ്ഠൻ സാലി സാംസൺ ക്യാപ്റ്റനായ കൊച്ചിക്ക് ആദ്യ കിരീടം സമ്മാനിച്ചത്.
നിലവില്‍ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സിനെ 75 റണ്‍സിന് തകര്‍ത്താണ് സാലി സാംസണ് നയിക്കുന്ന ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാരായത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റൺസ് നേടിയാണ് മിന്നും വിജയം നേടിയത്. 30 പന്തില്‍ 70 റണ്‍സ് നേടിയ വിനൂപ് മനോഹരനാണ് ടീമിനെ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സെയ്ലേഴസ് 16.3 ഓവറില്‍ 106ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പി എസ് ജെറിനാണ് സെയ്ലേഴ്സിനെ തകര്‍ത്തത്.
കൊച്ചിക്കായി ജെറിന് പിഎസ് 4 ഓവറിൽ 3 വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ സാലി സാംസണ്, കെഎം ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ആഷിഖ് 1.3 ഓവറില്‍ വെറും 3 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് 2 വിക്കറ്റെടുത്തത്. ടോസ് നേടി ഏരീസ് കൊല്ലം കൊച്ചിയെ ബാറ്റിങിനു വിടുകയായിരുന്നു. ഓപ്പണര്‍ വിനൂപ് മനോഹരന് ഗംഭീര തുടക്കമാണ് കൊച്ചിക്കു നല്‍കിയത്. എന്നാല്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ കൊച്ചിക്ക് നാല് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായത് തിരിച്ചടിയായി. തുടർന്ന് ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ നടത്തിയ പോരാട്ടമാണ് സ്കോറിലേക്ക് കൊച്ചിയെ നയിച്ചത്. ഏരീസ് കൊല്ലത്തിനായി പവന് രാജ്, ഷറഫുദ്ദീന് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. അമല്‍, വിജയ് വിശ്വനാഥ്, എസ് അഖില്‍, അജയഘോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.