Latest News

ക്ലാസ് മുറികൾ, ഹോസ്റ്റൽ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല: ഇടുക്കി സർക്കാർ നഴ്സിങ് കോളേജ് വിദ്യാർഥികൾ സമരത്തിൽ

 ക്ലാസ് മുറികൾ, ഹോസ്റ്റൽ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല: ഇടുക്കി സർക്കാർ നഴ്സിങ് കോളേജ് വിദ്യാർഥികൾ സമരത്തിൽ

The protest began on Thursday morning in front of the college principal’s office, with nursing student associations extending their support. Photo: Special Arrangement.

ഇടുക്കി : ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരവുമായി  ഇടുക്കി ഗവൺമെന്‍റ് നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും.രണ്ടു ബാച്ചുകളിലായി 120 കുട്ടികളാണ് ഇടുക്കി സർക്കാർ നഴ്സിംഗ് കോളജിൽ പഠിക്കുന്നത്. അടുത്ത മാസം പുതിയ ബാച്ച് ആരംഭിക്കുന്നതോടെ, വിദ്യാര്‍ത്ഥികളുടെ എണ്ണം 180 ആവും. എന്നാൽ നഴ്‌സിങ് കോളേജിന് സ്വന്തമായി ഒരു കെട്ടിടമില്ല. ആവശ്യത്തിന് ക്ലാസ് മുറികൾ, ലാബ്, ലൈബ്രറി ഇങ്ങനെ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ല.  സമരത്തിന് നഴ്സിങ് വിദ്യാർഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  

2023 ൽ ആരംഭിച്ച ഇടുക്കി നഴ്സിങ് കോളേജിൽ 120 വിദ്യാർത്ഥികൾ ഉണ്ട്. പെൺകുട്ടികളുടെ സ്വകാര്യ ഹോസ്റ്റലിൽ 94 വിദ്യാർത്ഥികളാണ് തിങ്ങി കഴിയുന്നത്. ആൺകുട്ടികൾക്ക് ഹോസ്‌റ്റലുമില്ലാത്തതിനാൽ സമീപ പ്രദേശങ്ങളിലെ വീടുകളിൽ താമസിച്ചാണ് അവരുടെ പഠനം. നിരന്തരമായി പരാതിയും പ്രതിഷേധവും ഉയര്‍ന്നതോടെ, പെൺകുട്ടികൾക്ക് മറ്റൊരു സ്ഥലത്ത് ഹോസ്റ്റൽ സൗകര്യം ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും സമരത്തിനിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes