ക്ഷേത്രങ്ങളിൽ രാഷ്ട്രീയ പ്രചാരണം നിരോധിക്കാൻ സർക്കാരിന്റെ കർശന നിർദേശം

1 c 81 05002d06144d02981f21040c30203ccc01dde2201b7a4cf1c2496b1cd54c81d869571e3871e1eea46c1f9c8ab203d8de203d8fe203d993
തിരുവനന്തപുരം: ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ, കൊടികൾ, തോരണങ്ങൾ എന്നിവ അനുവദിക്കില്ലെന്ന് സർക്കാർ . ദേവസ്വം വകുപ്പിന്റെ സർക്കുലർ പ്രകാരം, ഏകവർണ പതാകകളും, രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും, മത–സാമുദായിക സംഘർഷം വളർത്തുന്ന പ്രചാരണ സാമഗ്രികളും കടുത്ത വിലക്കിലാണ്. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്. ഹൈക്കോടതി വിവിധ ഘട്ടങ്ങളിൽ നൽകിയ നിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. ഉത്സവകാലത്തും സർക്കുലർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു.
തൃശ്ശൂർ തേക്കിൻകാട് മൈതാനം പൊതുപരിപാടികൾക്കായി വാടകയ്ക്ക് നൽകുമ്പോൾ, ക്ഷേത്രത്തിന്റേതായ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും കൊടികളും തോരണങ്ങളും സ്ഥാപിക്കാൻ ദേവസ്വം കമ്മീഷണറുടെയോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയോ അനുമതി നിർബന്ധമാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ നിർദേശങ്ങളടങ്ങിയ സർക്കുലർ ക്ഷേത്രങ്ങളിൽ പൊതുവായി പ്രദർശിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.