Latest News

ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ; ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തി പാഠപുസ്തകം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

 ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ; ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തി പാഠപുസ്തകം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സർക്കാർ–ഗവർണർ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, ഗവർണറുടെ അധികാരപരിധിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയ പാഠപുസ്തകം പുറത്തിറക്കി.
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ “ജനാധിപത്യം: ഒരു ഇന്ത്യൻ അനുഭവം” എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ സ്ഥാനവും ചുമതലകളും വ്യക്തമായി വിശദീകരിച്ചിരിക്കുന്നത്. ഭരണഘടന വ്യക്തമാക്കുന്നതുപോലെ ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണ്; യഥാർത്ഥ ഭരണാധികാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ്.

ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ അധികാരങ്ങൾ നിർവഹിക്കാവൂവെന്നും, അവർ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമല്ലെന്നുമാണ് പാഠഭാഗം വ്യക്തമാക്കുന്നത്. കൂടാതെ, സർക്കാർ കമ്മീഷൻ ഗവർണർ സ്ഥാനത്തേക്ക് സജീവ രാഷ്ട്രീയക്കാരെ നിയമിക്കരുത് എന്ന ശുപാർശയും കേന്ദ്രസർക്കാരുകൾ ഗവർണർമാർ മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളിൽ ഇടപെടുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നു. തുടങ്ങിയ കാര്യങ്ങളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ ഗവർണറുടെ അധികാരപരിധി പാഠ്യവിഷയമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും, അതിന്റെ തുടർച്ചയായാണ് പുതിയ പാഠപുസ്തകം പുറത്തിറക്കിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes