Latest News

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; സഹായക്കപ്പലുകള്‍ പിടിച്ചെടുത്തു, ഇന്ന് കൊല്ലപ്പെട്ടത് 65 പേര്‍

 ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; സഹായക്കപ്പലുകള്‍ പിടിച്ചെടുത്തു, ഇന്ന് കൊല്ലപ്പെട്ടത് 65 പേര്‍

ഗാസ സിറ്റി: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയിലേയ്ക്ക് സഹായ സാധനങ്ങളുമായി പോയ കപ്പലുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍.
കപ്പലില്‍ ഉണ്ടായിരുന്ന പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗാസയില്‍ സമാധാന നീക്കമുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നത്.

ഡെയര്‍ യാസിന്‍/മാലി, ഹുഗ, സ്‌പെക്ടര്‍, അഡാര, അല്‍മ, സിറിയസ്, അറോറ, ഗ്രാന്‍ഡെ ബ്ലൂ എന്നീ ബോട്ടുകളാണ് ഇസ്രയേല്‍ പിടിച്ചെടുത്തെന്നാണ് സ്ഥരീകരണം. അതേസമയം, ഗാസയ്ക്ക് മേല്‍ ആക്രമണം തുടരുന്ന ഇസ്രയേല്‍ സൈന്യം വളഞ്ഞെന്ന് ഗാസ സിറ്റി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഗാസയില്‍ ഇന്ന് മാത്രം 65 പേരാണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് കർശന നിര്‍ദേശം നല്‍കി. ഗാസയിലുള്ളവര്‍ക്ക് മാറാനുള്ള അവസാന അവസരമാണ് ഇതെന്നും ഗാസയില്‍ നിന്നും ജനങ്ങള്‍ പോയി കഴിഞ്ഞാല്‍ പിന്നീട് അവശേഷിക്കുന്നത് ഭീകരവാദികളും അവരെ പിന്തുണയ്ക്കുന്നവരും മാത്രമാകുമെന്നും കാറ്റ്‌സ് പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തെ തുടർന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്‌ക്രോസ് ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നിര്‍ത്തിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes