Latest News

ഗാസ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗിക അംഗീകാരം നൽകി.

 ഗാസ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗിക അംഗീകാരം നൽകി.

Palestinians inspect the damage to houses destroyed during an Israeli raid, in western part of Nuseirat, central Gaza Strip, July 29, 2025. REUTERS/Hatem Khaled

ഗാസ സിറ്റി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗാസ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗിക അംഗീകാരം നൽകി. ഇസ്രയേൽ തടവിലാക്കിയ ബന്ദികളെ വിട്ടയക്കാമെന്ന പ്രഖ്യാപനത്തോടെയാണ് ഹമാസിന്റെ തീരുമാനം പുറത്തുവന്നത്. എന്നാൽ പദ്ധതിയിലെ പല വിഷയങ്ങളിലും കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.

സമാധാന പദ്ധതി അംഗീകരിക്കണം, അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പോടെ ട്രംപ് ഞായറാഴ്ച വരെ സമയം നൽകിയിരുന്നു. ഈ അന്ത്യശാസനത്തിന് മണിക്കൂറുകൾക്കു ശേഷമാണ് ഹമാസിന്റെ പ്രതികരണം വന്നത്. ഹമാസിന്റെ തീരുമാനം ഐക്യരാഷ്ട്രസഭയും പല രാജ്യങ്ങളും സ്വാഗതം ചെയ്തപ്പോൾ, പദ്ധതിക്ക് പിന്തുണ നൽകിയ രാജ്യങ്ങളോട് നന്ദി അറിയിച്ചതായി ട്രംപ് പ്രതികരിച്ചു. അതേസമയം, സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ നടപ്പാക്കാൻ ഇസ്രയേൽ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

കഴിഞ്ഞ ദിവസം ട്രംപ് ഹമാസിന് “അവസാന അവസരമാണിത്; കരാർ ഉണ്ടായില്ലെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നാശം നേരിടേണ്ടിവരും” എന്ന് കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes