ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്കും കൺസെപ്റ്റ് വീഡിയോയും പുറത്ത്
രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കൺസെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. ‘ഗുമ്മടി നർസയ്യ’ എന്ന പേരിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരം ഡോക്ടർ ശിവരാജ് കുമാറാണ്. നടനെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള
പരമേശ്വർ ഹിവ്രാലെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. പ്രവല്ലിക ആർട്സ് ക്രിയേഷൻസിന്റെ ബാനറിൽ എൻ. സുരേഷ് റെഡ്ഡി (എൻഎസ്ആർ) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹം ഈ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
1983 മുതൽ 1994 വരെയും 1999 മുതൽ 2009 വരെയും ഒന്നിലധികം തവണ യെല്ലാണ്ടു്വിലെ നിയമസഭാംഗമായി സേവനമനുഷ്ഠിച്ച നർസയ്യ, സ്വതന്ത്രനായാണ് മത്സരിച്ചു വിജയിച്ചത്. സാധാരണക്കാരനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട അദ്ദേഹം ഒരു യഥാർത്ഥ ജനായകൻ എന്ന നിലയിൽ തന്റെ നിയോജകമണ്ഡലത്തിന്റെ സ്നേഹവും ബഹുമാനവും നേടി.
കണ്ണട ധരിച്ച്, ലളിതമായ വെളുത്ത കുർത്തയും പൈജാമയും, ഒപ്പം തോളിൽ പൊതിഞ്ഞ ചുവന്ന സ്കാർഫും ധരിച്ച്, വിശാലമായ റോഡിൽ ഒരു സൈക്കിളിനൊപ്പം നടക്കുന്ന ശിവരാജ് കുമാറിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. പശ്‌ചാത്തലത്തിൽ നിയമസഭയും കാണാം. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമായ അരിവാളും ചുറ്റികയും ഉൾക്കൊള്ളുന്ന ഒരു ചുവന്ന പതാക സൈക്കിളിൽ തൂങ്ങിക്കിടക്കുന്നു. ഇത് കഥാപാത്രത്തിന്റെ രാഷ്ട്രീയ ചായ്‌വിനെയും ആഖ്യാനത്തിന്റെ പ്രത്യയശാസ്ത്ര കേന്ദ്രത്തെയും വ്യക്തമായി സൂചിപ്പിക്കുന്നു.
പാൻ ഇന്ത്യൻ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും. സമഗ്രതയുടെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും കഥ പറയുന്ന ഈ ചിത്രം വെറുമൊരു രാഷ്ട്രീയ കഥയല്ല എന്നും, അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പാരമ്പര്യം വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒന്നായിരിക്കുമെന്നും നിർമ്മാതാക്കൾ വിശദീകരിച്ചു.
ചിത്രത്തിന്റെ തിരക്കഥാകൃത്ത്, സംവിധായകൻ-പരമേശ്വർ ഹിവ്രാലെ, നിർമ്മാതാവ്- എൻ. സുരേഷ് റെഡ്ഡി (എൻഎസ്ആർ), ബാനർ-പ്രവല്ലിക ആർട്സ് ക്രിയേഷൻസ്, ഛായാഗ്രഹണം -സതീഷ് മുത്യാല, എഡിറ്റർ-സത്യ ഗിഡുതൂരി, സംഗീത സംവിധായകൻ-സുരേഷ് ബോബിലി, പിആർഒ- ശബരി

