തൃശ്ശൂരിൽ സിനിമ കാണാനെത്തിയ കുടുംബം കുട്ടിയെ തിയേറ്ററിൽ മറന്നുവെച്ചു
ഗുരുവായൂരിൽ സിനിമ കാണാനുള്ള തിരക്കിനിടയിൽ ഏഴ് വയസ്സുള്ള കുട്ടിയെ തിയേറ്ററിൽ മറന്നു വെച്ച് കുടുംബം. ജനപ്രീതിനേടിയ ലോക ചാപ്റ്റർ 1 എന്ന സിനിമ കാണാനുള്ള തിരക്കിനിടയിലാണ് സംഭവം . ഗുരുവായൂരിലുള്ള ദേവകി തിയേറ്ററിൽ ആണ് സംഭവം നടന്നത്. ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക് ലോക സിനിമ കാണാനെത്തിയ കുടുംബമാണ് കുട്ടിയെ തിയേറ്ററിൽ വെച്ച് മറന്നത്. ഈ തീയേറ്ററിലേക്ക് എത്തിയ ചാവക്കാട് സ്വദേശികളായ കുടുംബത്തിന് സിനിമിയ്ക്കുള്ള ടിക്കറ്റ് കിട്ടിയിരുന്നില്ല. ഇതേതുടർന്ന് ഇവർ തൊട്ടടുത്തുള്ള അപ്പസ് തീയേറ്ററിലേക്ക് പോവുകയായിരുന്നു. തിയേറ്ററിൽ നിന്നും ടിക്കറ്റ് ലഭിച്ച കുടുംബം സിനിമയ്ക്ക് കയറിയെങ്കിലും കുട്ടി കൂടെ ഇല്ലാത്തത് അപ്പോഴും ശ്രദ്ധിച്ചില്ല. ഈ സമയം കുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട ദേവകി തിയേറ്ററിലെ ജീവനക്കാർ വിവരം അന്വേഷിച്ച് അപ്പാസ് തിയേറ്ററിൽ ഉള്ളവരെ അറിയിക്കുകയായിരുന്നു. എന്നാൽ കുട്ടി കൂടെ ഇല്ലെന്നുള്ള കാര്യം കുടുംബം ശ്രദ്ധിച്ചില്ല. സിനിമ തുടങ്ങി ഒന്നരമണിക്കൂറിന് ശേഷം അപ്പാസ് തീയേറ്ററിൽ കുഞ്ഞിനെ നഷ്ടപ്പെട്ട കുടുംബത്തെക്കുറിച്ചുള്ള അന്വേഷണം അനൗൺസ്മെന്റ് ചെയ്തതോടെയാണ് തങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണാതായതായി ഈ കുടുംബം മനസ്സിലാക്കിയത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി കുട്ടിയെ കുടുംബം ഏറ്റെടുത്തു.

