ചരിത്രമെഴുതി സൊഹ്‌റാൻ മംദാനി;ഇന്ത്യന്‍ വംശജൻ സൊഹ്‌റാന്‍ മംദാനി ന്യൂയോർക്ക് മേയർ
ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിൻ്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വംശജനാണ് 34 കാരനായ സൊഹ്‌റാൻ മംദാനി. 75 ശതമാനം വോട്ടെണ്ണിയപ്പോൾ മംദാനിക്ക് 50.4 ശതമാനം വോട്ട് ലഭിച്ചു. എതിരാളിയായ ആൻഡ്രൂ കുമോയ്ക്ക് 41.3 ശതമാനം വോട്ട് ലഭിച്ചു. 2026 ജനുവരി 1 ന് അദ്ദേഹം ചുമതലയേൽക്കും.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കടുത്ത എതിർപ്പിനെയും ഭീഷണിയെയും മറികടന്നാണ് മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടൻ അക്കാദമിഷ്യൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ.