ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെ ആന്റിഫയെ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചു

വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർലി കിർക്കിന്റെ കൊലപാതകത്തെ തുടർന്ന്, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടതുപക്ഷ സംഘടനയായ Antifa-യെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇടതുപക്ഷ ഗ്രൂപ്പുകൾക്കുള്ള എല്ലാ പിന്തുണയും നിർത്തലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
യുണൈറ്റഡ് കിംഗ്ഡനിലെ ഔദ്യോഗിക സന്ദർശനത്തിനിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “ഈ ദുരന്തകാരിയായ ഇടതുപക്ഷ ഗ്രൂപ്പിനെ ഒരു പ്രധാന ഭീകര സംഘടനയായി ഞാൻ പ്രഖ്യാപിക്കുന്നു. നമ്മുടെ യുഎസ്എ പാട്രിയറ്റ്സിനെ ഈ വിവരം അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ട്രംപ് കുറിച്ചു.
പ്രമുഖ വലതുപക്ഷ നേതാവായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകവുമായി വൈറ്റ് ഹൗസ് ഈ തീരുമാനത്തെ ബന്ധപ്പെടുത്തി. ഇടതുപക്ഷ സംഘടനകൾക്കുള്ള പിന്തുണ നിർത്തലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കൊലപാതകത്തിന് ശേഷം ഒരു വീഡിയോ പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ താൻ തയ്യാറാണെന്നും ഞാൻ അത് 100% ചെയ്യുമെന്നും തിങ്കളാഴ്ച ഓവൽ ഓഫീസിൽ ട്രംപ്അഭിപ്രായപ്പെട്ടു. ആന്റിഫയെ “അസുഖകരം, അപകടകരമായത്, റാഡിക്കൽ ഇടതുപക്ഷ ദുരന്തം” എന്ന് അദ്ദേഹം വിളിച്ചു. ആന്റിഫയ്ക്ക് ധനസഹായം നൽകുന്നവരെ അന്വേഷിക്കാൻ ശക്തമായി ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആന്റി ഫാസിസ്റ്റുകൾ എന്നതിന്റെ ചുരുക്കപ്പേരായ ആന്റിഫ തീവ്ര ഇടതുപക്ഷ ചായ്വുള്ള തീവ്രവാദ ഗ്രൂപ്പുകളെ സൂചിപ്പിക്കുന്ന പദമാണ്.ഫാസിസ്റ്റുകളെയും നവ നാസികളെയും പ്രതേയ്കിച്ചു പ്രകടനങ്ങളിൽ ചെറുക്കുന്ന ഗ്രൂപ്പുകളാണ് അവയിൽ ഉൾപ്പെടുന്നത്.
ആന്റിഫ ഒരു സംഘടനയല്ല, പ്രത്യയശാസ്ത്രമാണെന്നും, ഫെഡറൽ ഗവൺമെന്റ് അതിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ അനുവദിക്കുന്ന ശ്രേണിപരമായ ഘടനയില്ലെന്നും പറഞ്ഞു ട്രംപിന്റെ മുൻ എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രേ 2020-ൽ അഭിപ്രായപ്പെട്ടിരുന്നു. 2019 ജൂലൈയിൽ, കാസിഡിയും ആർ-ടെക്സസിലെ സെനറ്റർ ടെഡ് ക്രൂസും, ആന്റിഫയുടെ അക്രമാസക്തമായ പ്രവൃത്തികളെ അപലപിക്കുന്നതിനും ഗ്രൂപ്പിനെ ഒരു ആഭ്യന്തര ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിനുമുള്ള ഒരു പ്രമേയം സെനറ്റിൽ അവതരിപ്പിച്ചിരുന്നു