ചീഫ് ജസ്റ്റിസിന് നേർക്ക് ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതി രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകൻ രാകേഷ് കിഷോറിന് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി. അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലതെന്നും ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ അതിക്രമ ശ്രമമുണ്ടായപ്പോള്‍ ഞെട്ടിപ്പോയെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് പ്രതികരിച്ചു. എന്നാൽ തൻ അത് മറന്നുകഴിഞ്ഞ അധ്യായമാണെന്നും maറ്റൊരുകേസിലെ വാദം കേള്‍ക്കലിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇത് തമാശയല്ലെന്നും സുപ്രീം കോടതിയെ അവഹേളിക്കലാണെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ പ്രതികരിച്ചിരുന്നു. അസോസിയേഷൻ താല്‍ക്കാലിക അംഗമായിരുന്ന രാകേഷ് കിഷോറിനെ സുപ്രീം കോടതി ഇതിനോടകം ബാര്‍ അസോസിയേഷനില്‍നിന്ന് പുറത്താക്കിയിരുന്നു.