ജപ്പാൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച് സനേ തകായിച്ചി

ജപ്പാനിൽ ആദ്യ വനിത പ്രധാനമന്ത്രി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ സനേ തകായിച്ചിയെ ആണ് ജപ്പാൻ്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് . ജപ്പാനിൽ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ അപ്രതീക്ഷിതമായി ഭൂരിപക്ഷം നേടിയതിനെ തുടർന്നാണ്, ജപ്പാനീസ് പാർലമെൻ്റ് അവരെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. 465 പേരുള്ള സഭയില്‍ 237 വോട്ടുകളാണ് തകൈച്ചി നേടിയത്. അധോസഭയിലും തകൈച്ചിക്ക് മുന്‍തൂക്കമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ജപ്പാന്റെ 104ാമത് പ്രധാനമന്ത്രിയായി സനേ തകായിച്ചി സത്യപ്രതിജ്ഞ ചെയ്യും.
ബ്രിട്ടൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറിൻ്റെ കടുത്ത ആരാധികയാണ് സനേ തകായിച്ചി. 1979 മുതൽ 1990 വരെയാണ് മാർഗരറ്റ് താച്ചർ ബ്രിട്ടൻ്റെ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്. ജപ്പാന്റെ ഉരുക്ക് വനിതയെന്നാണ് തകൈച്ചി അറിയപ്പെടുന്നത്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ വലിയ വെല്ലുവിളികളാണ് തകൈച്ചിയെ കാത്തിരിക്കുന്നത്. ജപ്പാനില്‍ അഞ്ച് വര്‍ഷത്തിനിടെ തെരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് തകൈച്ചി.