ജയ്‌പൂർ എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം

രാജസ്ഥാൻ: ജയ്പൂരിലെ സവായ് മൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ തീപിടുത്തം. ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികള്‍ മരിച്ചു.
ട്രോമ കെയര്‍ ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. തിപ്പിടിത്തത്തിന് പിന്നാലെയുണ്ടായ വിഷവാതകം മരണകാരണമായി. അപകടസമയത്ത് ഐസിയുവിലുണ്ടായിരുന്നത് 11 പേരാണ്.
തീപിടിത്തത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഓക്സിജൻ സിലിണ്ടറുകളുമായി റോഡിലേക്കിറങ്ങി. സംഭവം ദൗർഭാഗ്യകരമാണെന്നും ചിലർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതായും മന്ത്രി ജവഹർ സിംഗ് ബേധാം പറഞ്ഞു. മരണസംഖ്യ എസ്എംഎസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിടും. 24 പേരിൽ ഭൂരിഭാഗവും രക്ഷപ്പെട്ടു. അവരുടെ പൂർണമായ ചികിത്സയാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.