ടി20 ലോകകപ്പ് ഫൈനല്‍ ഇന്ത്യയിൽ; പാകിസ്ഥാന്‍ ഇന്ത്യയില്‍ എത്തില്ല.
അഹമ്മദാബാദ്: 2026 ലെ ടി20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ അരങ്ങേറുമെന്നു റിപ്പോർട്ടുകൾ. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് നിലവില്‍ യോഗ്യത ഉറപ്പിച്ചിരിക്കുന്ന 15 ടീമുകൾ. ഇറ്റലിയാണ് അവസാനമായി ലോകകപ്പ് സീറ്റുറപ്പിച്ചത്. 2026 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് മത്സരം. . 2023ലെ ഏകദിന ലോകകപ്പ് മോദി സ്റ്റേഡിയത്തിലാണ് അരങ്ങേറിയത്. ഇത്തവണ മാറ്റുരയ്ക്കാൻ 20 ടീമുകളാണ്. പ്രാഥമിക മത്സരങ്ങള്‍ 5 വീതം ടീമുകളുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് നടക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം അഫ്രിക്കന്‍ യോഗ്യത ജയിച്ചെത്തുന്ന രണ്ട് ടീമുകള്‍, ഏഷ്യ, ഏഷ്യ- പസിഫിക്ക് യോഗ്യത ജയിച്ചെത്തുന്ന 3 ടീമുകളുമാണ് ഇനി നിലയുറപ്പിക്കാനുള്ളത്. അതേ സമയം പാകിസ്ഥാന്‍ ടീം ഇന്ത്യയില്‍ കളിക്കാന്‍ എത്തില്ല. പാകിസ്ഥാന്റെ മത്സരങ്ങള്‍ കൊളംബോയില്‍ നടക്കുന്നതിനാല്‍ ശ്രീലങ്കയും ആതിഥേയ രാജ്യമാണ്. അതിനാല്‍ അവരുടെ മത്സരങ്ങള്‍ കൊളംബോയിലാണ് അരങ്ങേറുന്നത്. ലോകകപ്പില്‍ പാകിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ കൊളംബോ ഫൈനലിനു വേദിയാകും

