Latest News

“ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്”;രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ

 “ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്”;രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പോ മോനെ വിജയാ’ എന്ന പരാമർശത്തിന് മറുപടിയായി ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ പറയാൻ പാടില്ലാത്ത തരത്തിലുള്ള പ്രസ്താവനയാണ് രേവന്ത് റെഡ്ഡി നടത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു. സ്ഥാനത്തിനൊത്ത മര്യാദയും ഉത്തരവാദിത്തവും പാലിക്കേണ്ടതുണ്ടെന്നും, അതിനൊത്ത പെരുമാറ്റമാണോ അദ്ദേഹത്തിനുള്ളതെന്ന് സ്വയം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദമായ മറുപടി പിന്നീട് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘ഡീൽ’ എന്ന ആരോപണം ഇടതുമുന്നണിക്ക് ചേരുന്നതല്ലെന്നും അത് ചേരുന്നവർ തന്നെ ഏറ്റെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ജി. സുധാകരൻ നടത്തിയ വിവാദ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. സ്ഥാനാർഥിയിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രസ്താവനയാണത്. അമ്പലപ്പുഴ പുന്നപ്രയുടെ മണ്ണാണ്, അവിടെ ഇത്തരം കാര്യങ്ങൾ ബാധകമാകില്ലെന്നും സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് അധഃപതനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes