Latest News

ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം

 ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം

ഡൽഹി: രാജ്യത്തെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) തലവനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വീർ വിക്രം യാദവിനെ നിയമിച്ചു. ഹരിയാന കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനായ യാദവ് നിലവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്.

ഇതോടൊപ്പം, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പുനീത് കൻസലിനെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായും വിശാൽ ഗഗനെ കേന്ദ്ര വിവര കമ്മീഷൻ സെക്രട്ടറിയായും നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു.

അസം–മേഘാലയ കേഡറിലെ 1998 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര ഡി ത്രിപാഠിയെ കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സെക്രട്ടറിയായും നിയമിച്ചു.

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ അൻസുമൻ പട്നായിക് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായിരിക്കും എന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes