Latest News

താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; കാബൂളിൽ വീണ്ടും നയതന്ത്ര കാര്യാലയം ആരംഭിക്കും

 താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; കാബൂളിൽ വീണ്ടും നയതന്ത്ര കാര്യാലയം ആരംഭിക്കും

ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായിസഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ പൂര്‍ണസജ്ജമായ എംബസി പുനരാംഭിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കും. അഫ്‌ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ധാരണയായത്. കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യസംഘത്തെ എംബസിയായി ഉയർത്തുമെന്ന് എസ്. ജയ്ശങ്കർ അറിയിച്ചു.

താലിബാനും മുൻ അഫ്‌ഗാൻ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടർന്ന് നാല് വർഷം മുൻപ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോൺസുലേറ്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 10 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യ കാബൂളിൽ നയതന്ത്ര പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. മതിയായ സുരക്ഷ നൽകുമെന്ന് ഭരണം പിടിച്ചെടുത്ത താലിബാൻ ഉറപ്പ് നൽകിയതിനെ തുടർന്നായിരുന്നു ഇത്തരത്തിലൊരു നീക്കം നടത്തിയത്.

അഫ്ഗാനിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് പദ്ധതികളും പുതിയതായി ആരംഭിക്കും. ഇവ സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ തുടര്‍ചര്‍ച്ചകളില്‍ ഉണ്ടാകുമെന്നും എസ് ജയശങ്കര്‍ അറിയിച്ചു. അതോടൊപ്പം അഫ്‌ഗാന് ആരോഗ്യരംഗത്ത് കൂടുതൽ സഹായം ഇന്ത്യയിൽ നിന്ന് നൽകാനും ധാരണയായി. അഫ്ഗാന്‍ ആശുപത്രികള്‍ക്ക് എംആര്‍ഐ, സിടി സ്‌കാന്‍ മെഷീനുകള്‍, കാന്‍സര്‍ മരുന്നുകള്‍, വാക്‌സിനുകള്‍, ആംബുലന്‍സുകള്‍ എന്നിവയും ഇന്ത്യ നല്‍മെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes