ദക്ഷിണ കൊറിയയെ വീഴ്ത്തി ഏഷ്യാ കപ്പ് ഹോക്കിയില്‍ മുത്തമിട്ട് ഇന്ത്യാ

നീണ്ട എട്ട് വര്‍ഷത്തിന് ശേഷം ഏഷ്യാ കപ്പ് ഹോക്കിയില്‍ നേട്ടം കൊയ്ത് ഇന്ത്യ. ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണ കൊറിയയെ തകര്‍ത്ത ഇന്ത്യയുടെ ഈ കിരീട നേട്ടം അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത നേടി. ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. മത്സരത്തില്‍ ഉടനീളം കൊറിയിക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യാ . മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ സുഖ്ജീത് സിങ്ങിന്റെ കിടിലം ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ദില്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ ദില്‍പ്രീത് സിങ് വീണ്ടും ഇന്ത്യക്കായി വലകുലുക്കി. പിന്നാലെ അമിത് രോഹിദാസിലൂടെ നാലാം ഗോളും നേടി ജയമുറപ്പിച്ചു. സോണ്‍ ഡേയ്നാണ് കൊറിയയ്ക്ക് വേണ്ടി ഗോൾ നേടിയത്.
ഏഷ്യാ കപ്പായിരുന്നു ലക്ഷ്യവെച്ചു , കഴിഞ്ഞ കുറച്ചുകാലങ്ങളിലായി കഠിനമായി പരിശീലിച്ചു വരികയായിരുന്നുവെന്നും ഇന്ത്യന്‍ നായകന്‍ ഹര്‍മന്‍പ്രീത് സിംഗ് പറഞ്ഞു . അടുത്ത ലക്ഷ്യം ലോകകപ്പ് ആണെന്നും ഹര്‍മീത് കൂട്ടിച്ചേര്‍ത്തു. നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ കരസ്ഥമാക്കുന്നത്. നേരത്തെ 2003ലും 07ലും 17ലുമാണ് ഇന്ത്യ ചാംപ്യന്‍മാരായത്.