Latest News

നടൻ ഉണ്ണിമുകുന്ദൻ കേരള സ്ട്രൈക്കേഴ്സ് (CCL) ടീം ക്യാപ്റ്റൻ

 നടൻ ഉണ്ണിമുകുന്ദൻ കേരള സ്ട്രൈക്കേഴ്സ് (CCL) ടീം ക്യാപ്റ്റൻ

ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബർ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു. ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക.

പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെ കോ-ഓണറായ രാജ്കുമാർ സേതുപതി പറഞ്ഞു.nഉണ്ണിമുകുന്ദനെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ കാരണം ക്രിക്കറ്റ് കളിയോടുള്ള ഉണ്ണിമുകുന്ദന്റെ പാഷൻ തന്നെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായി ഉണ്ണിമുകുന്ദൻ ഉണ്ടായിരുന്നു. ഒ
ഉണ്ണിമുകുന്ദന്റെ ജന്മദിനമായ സെപ്റ്റംബർ 22ന് പിറന്നാൾ സമ്മാനമായി ഏറെ സന്തോഷത്തോടെയാണ് ടീം മാനേജ്മെന്റ് ഔദ്യോഗികമായി
ഉണ്ണിമുകുന്ദനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്. കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാമ്പ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. ഈ ക്യാമ്പിൽ വച്ചായിരിക്കും മറ്റു അംഗങ്ങളെ ടീം മാനേജ്മെന്റ് പ്രഖ്യാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes