നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ് ; ആദ്യ ശേഖരണം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ വഴി നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ 20 ഔട്ട്‌ലെറ്റുകളില്‍ കുപ്പികള്‍ വാങ്ങും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാകും ശേഖരണം.
പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും. ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. ശ്രമം വിജയിച്ചാൽ ജനുവരി മുതൽ സംസ്ഥാനത്തെ 285 ഔട്ട്‌ലെറ്റുകളിലും പ്രാബല്യത്തിലാകും. ഗ്ലാസ് പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്‌കോയില്‍ നാളെ മുതല്‍ നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന 20 ഔട്ട്ലെറ്റുകളില്‍ 10 എണ്ണം തിരുവനന്തപുരം ജില്ലയിലും 10 എണ്ണം കണ്ണൂര്‍ ജില്ലയിലുമാണ്. പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനിയാകും ബെവ്കോയില്‍ നിന്നും ശേഖരിച്ചു സംസ്‌കരിക്കുക.പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു.