Latest News

നിയമസഭാ തെരഞ്ഞെടുപ്പ്:നാല് സിപിഐയിലെ മന്ത്രിമാർ മത്സരിക്കും

 നിയമസഭാ തെരഞ്ഞെടുപ്പ്:നാല് സിപിഐയിലെ മന്ത്രിമാർ മത്സരിക്കും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ നാല് മന്ത്രിമാരും മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. നിലവിലെ സിറ്റിംഗ് സീറ്റുകളിൽ തന്നെയാകും മന്ത്രിമാർ മത്സരിക്കുക. ജി.ആർ. അനില്‍ (നെടുമങ്ങാട്), ജെ. ചിഞ്ചുറാണി (ചടയമംഗലം), പി. പ്രസാദ് (ചേര്‍ത്തല), കെ. രാജന്‍ (ഒല്ലൂർ) എന്നിവരാണ് മത്സരിക്കുക.

അതേസമയം മൂന്ന് ടേം പൂർത്തിയാക്കിയ ആറു എംഎൽഎമാരെ ഇത്തവണ മാറ്റാൻ തീരുമാനിച്ചു. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ജി.എസ്. ജയലാൽ, വി. ശശി, പി.എസ്. സുപാൽ എന്നിവരെയാണ് ഒഴിവാക്കിയത്. നാല് മന്ത്രിമാരുടേയും പ്രവർത്തനം മികച്ചതാണെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം എടുത്തത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച 25 മണ്ഡലങ്ങളിലും ഇത്തവണയും മത്സരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes