നിയമസഭാ സമ്മേളനം ഇടവേളക്ക് ശേഷം ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണപ്പാളി വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കൂടാതെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ അധികമായി പണം ആവശ്യപ്പെടുന്ന ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും ഈ ദിവസം നടക്കും. കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബിൽ. കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല (ഭേദഗതി) ബിൽ.മലയാളഭാഷാ ബിൽ.കേരള പൊതു സേവനാവകാശ ബിൽ. എന്നീ ബില്ലുകളും ഇന്ന്അ വതരിപ്പിക്കും. സാമ്പത്തിക നടപടികളുടെ തുടർച്ചയായി ഒക്ടോബർ 7, ചൊവ്വാഴ്ച, ധനവിനിയോഗ ബിൽ സഭ പരിഗണിക്കും.
സമ്മേളനത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 10, വെള്ളിയാഴ്ച അനൗദ്യോഗികാംഗങ്ങളുടെ കാര്യം ഒഴിവാക്കി പകരം കരം ഗവൺമെന്റ് കാര്യങ്ങൾക്കായി പൂർണ്ണമായി വിനിയോഗിക്കാൻ സമിതി ശുപാർശ ചെയ്തു.